photp

നെയ്യാറ്റിൻകര: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളുമായി രോഗികൾക്കായി മെച്ചപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് നെയ്യാറ്റികര ജനറൽ ഹോസ്പിറ്റൽ. കെ. ആൻസലൻ എം.എൽ.എയുടെ കഴി‍ഞ്ഞ എട്ട് വ‌ർഷത്തെ ശക്തമായ ഇടപെടൽ ആണ് ഈ ആശുപത്രിയെ മികവുറ്റതാക്കിമാറ്റിയത്. രാത്രികാലങ്ങളിൽ 3 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. എച്ച്.എൽ.എൽ സഹകരണത്തോടെ സ്കാനിംഗ് സംവിധാനങ്ങൾ നടപ്പിലാക്കി. എം.എൽ.എ ഫണ്ടിൽ നിന്നും നഴ്സിംഗ് കോളേജിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. ഒപ്പം പേവാർഡ് ട്രോമാകെയർ യൂണിറ്റിനും പദ്ധതി തയ്യാറാകുന്നുണ്ട്. കൂടാതെ നിരവധി പദ്ധതികളാണ് ആശുപത്രിക്കായി ഒരുങ്ങുന്നത്.

ബഡ്ജറ്റിൽ തുക വകയിരുത്തിയത്.

 രണ്ട് ബ്ലഡ് കളക്ഷൻ മോണിറ്ററും എലിസാ റീഡറും വാങ്ങാൻ..........6.68 ലക്ഷം

 പേ വാർഡുകളുടെ നവീകരണത്തിന്............. 4.95 ലക്ഷം രൂപ

ആശുപത്രിയുടെ വികസനത്തിന് സ്ഥലം വാങ്ങാൻ............. 10 കോടി

 മറ്റ് നവീകരണങ്ങൾ

പേ വാർഡിന്റെ ഒന്നാം നിലയ്ക്ക്ക്ക് -1 കോടി

 പേവാർഡ് ട്രോമാ കെയർ യൂണിറ്റിന്-3.27 കോടി

‌‌ഡയാലിസിസ് യൂണിറ്റിന്-4 കോടി

 പുതിയ ഗൈനക്ക് വാർഡിന്-40 ലക്ഷം

 അത്യാധുനിക ജറിയാട്രിക് വാർഡ്-15 ലക്ഷം

കെ.എച്ച്.ആർ.ഡബ്ലിയൂ.എസ് പേ വാർഡ് ഒന്നാം നിലയ്ക്ക്-70 ലക്ഷം

 തീരുമാനങ്ങൾ

1.28 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ വാങ്ങാനും തീരുമാനമായിട്ടുണ്ട്. ആദ്യ ഇലക്ട്രിക്ക് ആംബുലൻസിന് 4.2 ലക്ഷം രൂപ വകയിരുത്തി. പുതുതായി 21 വീൽ ചെയറുകൾക്ക് 81,000 രൂപ അനുവദിച്ചു. പുതിയ മാലിന്യ സംസ്കരണ കേന്ദ്രത്തിന് 5 ലക്ഷം, കൗമാര ആരോഗ്യ ക്ലിനിക്ക് എന്നിവയ്ക്കും പദ്ധതിതയ്യാറാക്കി. പുതിയ ജനറേറ്ററിന് 26 ലക്ഷം രൂപാ അനുവദിച്ചു. അത്യാധുനിക ഡ്രഗ്സ് സ്റ്റോറിന് 50 ലക്ഷം രൂപ, ജില്ലാപഞ്ചായത്ത് സ്ഥാപിച്ച സോളാർ പ്ലാന്റ് 50 ലക്ഷം രൂപ, ജില്ലാപഞ്ചായത്ത് ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ, കാന്റീൻ, എന്നിവയുടെ നവീകരണം, ഇന്റർലോക്ക്, ഡ്രയ്‌നേജ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.

 നിലയ്ക്കാതെ പദ്ധതികൾ

ആശുപത്രിയും പരിസരവും സി.സി.ടിവിസ്ഥാപിക്കാൻ 3.49 ലക്ഷം രൂപയും 11 കെ.വി സബ്‌സ്റ്റേഷനും എച്ച്.ടി കണക്ഷനും 38 ലക്ഷം രൂപയും ഗൈനക്ക്, ഡയാലിസിസ് വാർഡുകളിലേക്ക് ഇലക്ട്രിക്ക് വീൽചെയറുകൾ എന്നിവയ്ക്കായി 1.08 ലക്ഷം രൂപ, പാലിയേറ്റിവ് കെയർ വാർഡ് സ്ഥാപിച്ചതിന് 10 ലക്ഷം രൂപ, വിവിധ ഭാഗങ്ങളിൽ 3 മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപ എന്നിവയും അനുവദിച്ചു.

 പദ്ധതികൾ ഇങ്ങനെ

ഐ.സി.യു യൂണിറ്റ്, അൾട്രാ സൗണ്ട്, സി.ടി സ്കാനിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും തയ്യാറാക്കി. ​ഹൗസ് സർജന്മാരെ ഉൾപ്പെടുത്തി നാൽപത് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ലഹരി നിർമാർജനത്തിന് വിമുക്തി പദ്ധതി നടപ്പിലാക്കി. ജനന വൈകല്യങ്ങൾ കണ്ടുപിടിക്കുന്ന ശലഭം പദ്ധതി,​ വീടുകളിൽ ചെന്ന് ചികിത്സ നടത്തുന്നതിനായി അനുയാത്രക്ക് വാഹനം, പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും വീട്ടിലെത്തിക്കാൻ മാതൃയാനം പദ്ധതി, എന്നിവയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയൽ വികസന പദ്ധതിയിൽ ഇടംപിടച്ചിട്ടുണ്ട്.