p

തിരുവനന്തപുരം: പൊതുസ്ഥലത്തെ മാലിന്യക്കൂനകളായിയിരുന്ന സ്ഥലങ്ങൾ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ മാലിന്യമുക്തമാക്കി,​ 2,740 സ്നേഹാരാമങ്ങൾ നിർമ്മിച്ചതായി മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ഹരിതം നിർമ്മലം" പദ്ധതിയുടെ ഭാഗമായാണിത്. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ സ്നേഹാരാമങ്ങൾ മന്ത്രി നാടിന് സമർപ്പിക്കും. മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കും. 260 സ്നേഹാരാമങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഒരു വർഷത്തിനകം 3,​500 സ്നേഹാരാമങ്ങളുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ സ്നേഹാരാമത്തിൽ മന്ത്രിമാരെത്തും. കോളേജ് വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് സ്നേഹാരാമങ്ങൾ നിർമ്മിച്ചത്.

പ്രൊ​ഫ​സ​റു​ടെ​ ​പു​റ​ത്താ​ക്ക​ൽ:
ഗ​വ​ർ​ണ​റു​ടെ​ 6​ ​മ​ണി​ക്കൂ​ർ​ ​ഹി​യ​റിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബ്രി​ട്ടീ​ഷ് ​പൗ​ര​ത്വം​ ​നേ​ടി​യ​ ​കൊ​ല്ലം​ ​ശൂ​ര​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​ജി.​രാ​ധാ​കൃ​ഷ്‌​ണ​ ​പി​ള്ള​യെ​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രൊ​ഫ​സ​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​തി​നെ​തി​രാ​യ​ ​പ​രാ​തി​യി​ൽ​ ​ഗ​വ​ർ​ണ​ർ​ 6​മ​ണി​ക്കൂ​ർ​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി.​ ​ഉ​ച്ച​യ്ക്ക് 12​ന് ​തു​ട​ങ്ങി​യ​ ​ഹി​യ​റിം​ഗ് ​വൈ​കി​ട്ട് ​ആ​റു​ ​വ​രെ​ ​നീ​ണ്ടു.​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​ഹി​യ​റിം​ഗ്.​ ​തീ​രു​മാ​നം​ ​പി​ന്നീ​ട് ​അ​റി​യി​ക്കു​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഇ​രു​ ​ക​ക്ഷി​ക​ളോ​ടും​ ​പ​റ​ഞ്ഞു.​ ​ലൈ​ഫ് ​സ​യ​ൻ​സ് ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​ ​ഗ​വേ​ഷ​ണ​ത്തി​നാ​യി​ ​ബ്രി​ട്ട​ണി​ലെ​ത്തി​ ​അ​വി​ടെ​ ​പൗ​ര​ത്വം​ ​നേ​ടു​ക​യാ​യി​രു​ന്നു.​ ​വാ​ഴ്സി​റ്റി​യെ​ ​അ​റി​യി​ക്കാ​തെ​യാ​ണ് ​വി​ദേ​ശ​ ​പൗ​ര​ത്വം​ ​നേ​ടി​യ​തെ​ന്നും​ ​വി​ദേ​ശ​ ​പൗ​ര​ന് ​ഇ​വി​ടെ​ ​പ​ഠി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ദ്ദേ​ഹ​ത്തെ​ ​പു​റ​ത്താ​ക്കി.​ ​ഗ​വ​ർ​ണ​ർ​ ​ഈ​മാ​സം​ 31​ന​കം​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഹി​ന്ദു​മ​ത​ ​പ​രി​ഷ​ത്ത് ​ഫെ​ബ്രു.​ 4​ന്ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹി​ന്ദു​മ​ത​ ​മ​ഹാ​മ​ണ്ഡ​ല​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 112​-ാ​മ​ത് ​അ​യി​രൂ​ർ​-​ ​ചെ​റു​കോ​ൽ​പ്പു​ഴ​ ​ഹി​ന്ദു​മ​ത​ ​പ​രി​ഷ​ത്ത് ​(​ച​ട്ട​മ്പി​ ​സ്വാ​മി​ ​സ​മാ​ധി​ ​ശ​താ​ബ്ധി​ ​സ്മാ​ര​ക​ ​പ​രി​ഷ​ത്ത്)​ ​ഫെ​ബ്രു​വ​രി​ 4​ ​മു​ത​ൽ​ 11​ ​വ​രെ​ ​പ​ത്ത​നം​തി​ട്ട​ ​അ​യി​രൂ​ർ​-​ ​ചെ​റു​കോ​ൽ​പ്പു​ഴ​ ​ശ്രീ​വി​ദ്യാ​ധി​രാ​ജ​ ​ന​ഗ​റി​ൽ​ ​ന​ട​ക്കും.​ 4​ന് ​വൈ​കി​ട്ട് 4​ന് ​ചി​ന്മ​യാ​മി​ഷ​ൻ​ ​ഗ്ലോ​ബ​ൽ​ ​ഹെ​ഡ് ​സ്വാ​മി​ ​സ്വ​രൂ​പാ​ന​ന്ദ​ ​മ​ഹാ​രാ​ജ് ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 10​ന് ​വൈ​കി​ട്ട് 4​ന് ​വ​നി​താ​സ​മ്മേ​ള​നം​ ​ജാ​ർ​ഖ​ണ്ഡ് ​ഗ​വ​ർ​ണ​ർ​ ​സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 11​ന് ​വൈ​കി​ട്ട് 4​ന് ​സ​മാ​പ​ന​സ​മ്മേ​ള​നം​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​ർ​ ​സി.​വി.​ആ​ന​ന്ദ​ബോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ഹി​ന്ദു​മ​ഹാ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​നാ​യ​ർ,​ ​ക​ൺ​വീ​ന​ർ​മാ​രാ​യ​ ​ശ്രീ​ജി​ത്ത് ​അ​യി​രൂ​ർ,​ ​ജി.​കൃ​ഷ്ണ​കു​മാ​ർ,​ ​പി.​ആ​ർ.​ഷാ​ജി,​ ​സ​ന്ദീ​പ് ​ത​മ്പാ​നൂ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സ് ​ക്ല​ബി​ൽ​ ​ന​ട​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

ടെ​ക്കി​ക​ളു​ടെ​ ​ക​ലോ​ത്സ​വം

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​ഐ.​ടി​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​പ്രോ​ഗ്ര​സീ​വ് ​ടെ​ക്കീ​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സാം​സ്‌​കാ​രി​ക​ ​ക​ലോ​ത്സ​വ​ത്തി​ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച് ​മാ​സ​ങ്ങ​ളി​ൽ​ ​ഇ​ൻ​ഫോ​പാ​ർ​ക്കി​ലാ​ണ് ​മ​ത്സ​രം.​ ​h​t​t​p​s​:​/​/​t​a​r​a​n​g.​p​r​o​g​r​e​s​s​i​v​e​t​e​c​h​i​e​s.​o​r​g​ ​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9744499661,​ 9496690831.

കെ.​എ​ൻ.​എം.​സി​ ​ര​ജി​സ്ട്രാ​ർ​ ​ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​ന​ഴ്സ​സ് ​ആ​ൻ​ഡ് ​മി​ഡ്‌​വൈ​വ്സ് ​കൗ​ൺ​സി​ൽ​ ​(​കെ.​എ​ൻ.​എം.​സി​)​ ​ര​ജി​സ്ട്രാ​റാ​യി​ ​ഡോ.​സോ​ന​ ​പി.​ ​എ​സ്.​ ​ചു​മ​ത​ല​യേ​റ്റു.​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​കാ​സ​ർ​കോ​ട് ​സ​ർ​ക്കാ​ർ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന​ ​ഡോ.​സോ​നാ​യെ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ് ​ര​ജി​സ്ട്രാ​റാ​യി​ ​നി​യ​മി​ച്ച​ത്.​ ​തി​രു​മ​ല​ ​സ്വ​ദേ​ശി​യാ​ണ്.