surendran

തിരുവനന്തപുരം: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന കോടതിവിധി സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതിനൊപ്പം പ്രമുഖരായ രാഷ്ട്രീയമതനേതാക്കളെയും വകവരുത്താൻ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നുവെന്നതിന് ഉദാഹരണമാണ് രൺജിത്തിന്റെ കൊലപാതകം. ഐസിസ് പോലെയുള്ള ഭീകരസംഘത്തിന്റെ മാതൃകയിലാണ് ആലപ്പുഴയിലും പാലക്കാട്ടും പോപ്പുലർ ഫ്രണ്ടുകാർ കൊലപാതകങ്ങൾ നടത്തിയത്. കേന്ദ്രം നിരോധിച്ച പോപ്പുലർ ഫ്രണ്ടിനോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരളത്തിൽ രഹസ്യമായി പ്രവർത്തിക്കുന്നത് പൗരൻമാരുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.