കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഗോത്രായനം പദ്ധതിയുടെ ഭാഗമായി കാമ്പിയോ ഫൗണ്ടേഷന്റെ സഹകരണത്തോടെ വിതുര ഗ്രാമപഞ്ചായത്ത്,പൊടിയക്കാല സെറ്റിൽമെന്റിലെ സാമൂഹ്യ പഠനമുറിയിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്,പഠനോപകരണ-സ്പോർട്സ് കിറ്റ്,ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകങ്ങൾ കൈമാറി.പൊടിയക്കാല ഊരുമൂപ്പൻ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിതുര ഗ്രാമപഞ്ചായത്തംഗം ലതകുമാരി ഉദ്ഘാടനം ചെയ്തു.വിജിലൻസ് സി.ഐ പ്രദീപ്,ഷബ്‌ന,എസ്.ടി.പ്രൊമോട്ടേർമാർ,അജോ, ജയകുമാർ,പഠനമുറി ഫെസിലിറ്റേറ്റർ അരുൺ എന്നിവർ സംസാരിച്ചു.