
വാമനപുരം:വാമനപുരം ഗ്രാമ പഞ്ചായത്തും ആനാകുടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജാ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫിസർ ജിജോ മാത്യൂ ,വാർഡംഗം വിനിതകുമാരി,ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ,ആരോഗ്യ പ്രവർത്തകർ,പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർ ,ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.