ss

സുന്ദര ചിത്രങ്ങളുമായി മലയാളത്തിന്റെ സ്വന്തം മീര ജാസ്‌മിൻ. പ്രായം തോൽക്കുന്നതാണ് മീരയുടെ അഴകെന്ന് ആരാധകർ. സിനിമയിലെ രണ്ടാംവരവും ആഘോഷമാക്കുകയാണ് മീര ജാസ്മിൻ.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ സിനിമയിൽ ശിവാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു നിഷ്‌കളങ്കമായ ചിരിയുമായാണ് മീരയുടെ കടന്നുവരവ്. മികച്ച ന‌ടിക്കുള്ള ദേശീയ അംഗീകാരം വളരെ പെട്ടെന്നാണ് മീരയെ തേടിയെത്തിയത്. കസ്തൂരിമാൻ, പാഠം ഒന്നു ഒരു വിലാപം, ഗ്രാമഫോൺ, പെരുമഴക്കാലം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾ മീര എന്ന അഭിനേത്രിയുടെ ജീവിതത്തിലെ മികച്ച സിനിമകളാണ്. ഒരു ഇടവേളയ്ക്കുശേഷം സിനിമയിൽ എത്തിയിരിക്കുകയാണ് മീര. ആറ് വർഷങ്ങൾക്കുശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് മകൾ. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. മലയാളത്തിൽ ക്വീൻ എലിസബത്താണ് മീര നായികയായി അവസാനമായി റിലീസ് ചെയ്ത ചിത്രം. എലിസബത്ത് ഏയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

വൈനോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014 ൽ പുറത്തിറങ്ങിയ വിംഗ്വാനിയാണ് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.