ss

സുഹൃത്തുക്കൾക്കൊപ്പം പൂളിൽ ഉല്ലസിക്കുന്ന ചിത്രങ്ങളുമായി യുവനടി അനാർക്കലി മരിക്കാർ. ഇത് അനാർക്കലി തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഹോട്ട് ലുക്കിലാണ് താരം. പൂൾ ചിത്രങ്ങൾ അനാർക്കലി മുൻപും പങ്കുവച്ചിട്ടുണ്ട്. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരിക്കാർ. ആദ്യചിത്രത്തിലൂടെ തന്നെ അനാർക്കലി ഏറെ ആരാധകരെ സ്വന്തമാക്കി. ആസിഫ് അലിയുടെ മന്ദാരം സിനിമയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പോയവർഷം റിലീസ് ചെയ്ത സുലേഖ മൻസിൽ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അനാർക്കലിക്ക് മുൻപേ ചേച്ചി ലക്ഷ്മി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രം നമ്പർ വൺ സ്നേഹതീരം ബാംഗ്ളൂരിൽ നോർത്തിൽ മമ്മൂട്ടിയുടെ മകളായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. അഞ്ജലി മേനോന്റെ സംവിധാന സഹായിയായി ബാംഗ്ളൂർ ഡെയ്സിൽ ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മിയുടെയും അനാർക്കലിയുടെയും അമ്മ പി.എ. ലാലി സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങുന്നു.