shibu

തിരുവനന്തപുരം: കേന്ദ്രത്തിൽ ഒരിക്കൽ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ രാജ്യം ഏത് ദിശയിൽ സഞ്ചരിക്കുമെന്നത് ആശങ്കാജനകമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 വർഷത്തെ ബി.ജെ.പി ഭരണത്തിൽ സാധാരണ ജനങ്ങളുടെ അവസ്ഥ അതിദയനീയമായി.

തിരഞ്ഞെടുപ്പിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കുന്നത്. ബി.ജെ.പിക്കെതിരെ വിജയിക്കണമെങ്കിൽ മതേതര വിശ്വാസികളെ ഒറ്റക്കെട്ടായി അണിനിരത്തണം.

കോൺഗ്രസിനെ മാറ്റി നിറുത്തി ബി.ജെ.പിക്കെതിരെ പോരാടാനാകില്ല. രാഹുൽ ഗാന്ധി നയിക്കുന്ന ഒറ്റയാൾ പോരാട്ടത്തെ അംഗീകരിക്കണം. സി.പി.എം മോദിയെ എതിർക്കുന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. നവകേരളസദസിലെ ഒരു യോഗത്തിലെങ്കിലും മോദിയെ വിമർശിക്കാൻ പിണറായി തയ്യാറായോയെന്നും അദ്ദേഹം ചോദിച്ചു.

വീണ വിജയനെതിരെ പുറത്തു വന്ന കണ്ടെത്തലുകളെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണം. വിവരങ്ങൾ പുറത്തു കൊണ്ടുവരുന്ന മാദ്ധ്യമങ്ങളെ അപഹസിക്കുന്നത് ഇടതുരീതിയല്ല. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20 സീറ്റുകളിലും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


മലൈക്കോട്ടെ വാലിബൻ

തിയേറ്ററിൽ കാണേണ്ട സിനിമ

സിനിമ നന്നാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സിനിമയെപ്പറ്റി കുറച്ച് കാര്യങ്ങൾ മാത്രമാണ് പുറത്തു വിട്ടിട്ടുള്ളത്. പ്രതീക്ഷകൾക്ക് കോട്ടം വരാതെ നിൽക്കാനുള്ള സാഹചര്യങ്ങൾ ലിജോ എന്ന സംവിധായകനിലുണ്ട്. മുൻവിധികൾ മാറ്റിവച്ച് തിയേറ്ററിൽ കാണേണ്ട സിനിമയാണിത്.