ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ വിഷ്ണുപുരം 1345ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതയോഗവും, കുടുംബസംഗമവും ഇന്ന് നടക്കും. പെരിങ്ങാവ് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും. കെ. കെ മോഹനൻ നായർ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും, അവാർഡ് ദാനവും ജി അശോക് കുമാർ നിർവഹിക്കും.