ss

മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം തമിഴ് അരങ്ങേറ്റത്തിന്. വാലി മോഹൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന മദ്രാസ് കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഷെയ്‌നൊപ്പം കലൈരശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബി. ജഗദീഷ് ആണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. അതേസമയം ബ്ളോക് ബസ്റ്റർ ചിത്രം ആർഡി എക്സ് ഷെയ്ൻ നിഗത്തിന്റെ കരിയറിൽ വഴിത്തിരിവാകുകയാണ് ഉണ്ടായത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരും ഷെയ്‌നൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഖുർഖാനി, ലിറ്റിൽ ഹാർട് സ് എന്നീ ചിത്രങ്ങളാണ് ഷെയ്ൻ നായകനായി റിലീസിന് ഒരുങ്ങുന്നത്.

ജിയോ വി സംവിധാനം ചെയ്യുന്ന ഖുർബാനിയിൽ ആർഷ ചാന്ദിനി ബൈജു ആണ് നായിക. ആർ.ഡി എക്സിനുശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും നായകനും നായികയുമായി അഭിനയിക്കുന്ന ലിറ്റിൽ ഹാർട്സ് എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് സംവിധാനം. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.