ss

ഫെബ്രുവരിയിൽ രശ്മിക മന്ദാനയുമായി വിവാഹനിശ്ചയം ഉണ്ടാകും എന്നത് വെറും ഗോസിപ്പ് മാത്രമെന്ന് വിജയ് ദേവരകൊണ്ട. ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഒാരോ രണ്ടുവർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാവർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ് .വിജയ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ വരാറുണ്ട്.

വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ആകുമെന്ന തരത്തിൽ പ്രചാരണം ഉണ്ടായപ്പോഴാണ് വിജയ് ദേവര കൊണ്ട രംഗത്തുന്നത്.

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ വിജയ് ദേവര കൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നുമുതൽ ഇരുവരും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.