കുറ്റിച്ചൽ:സംസ്ഥാനത്തെ കർഷകരോട് പോലും നീതിപുലർത്താൻ കഴിയാത്തവരായി ഭരണകൂടം അധ:പതിച്ചിരിക്കുകയാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ.ഐക്യ കർഷകസംഘം കുറ്റിച്ചൽ കൃഷി ഒാഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു.ഐക്യ കർഷകസംഘം മണ്ഡലം പ്രസിഡന്റ് ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.സുധീർ,പേട്ട സജീവ്,വിനോബാ ശശി,കുറ്റിച്ചൽ സജൻ വിതുര,മനോഹരൻ,കോട്ടൂർ മധു,കുറ്റിച്ചൽ സജൻ തുടങ്ങിയവർ സംസാരിച്ചു.