dharna

മലയിൻകീഴ് : അവശ്യ സാധനങ്ങളുടെ ഇല്ലായ്മയ്ക്കെതിരെയും സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാകാത്തതിലും പ്രതിഷേധിച്ച് വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയറത്തല സപ്ലൈകോ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ജി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.സുമേഷിന്റെ അദ്ധ്യക്ഷത വഹിച്ചു.എൻ.ഷാജി സ്വാഗതം പറഞ്ഞു.കെ.പി.സി.സി.നിർവാഹസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ, യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ പേയാട്ശശി, വിളപ്പിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു, മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് മായാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ,നേതാക്കളായ നാരായണൻ നായർ, മലയം ശ്രീകണ്ഠൻനായർ,നിയാദുൽ അക്സർ,സി.ആർ.രാജേഷ്,അയ്യപ്പൻ നായർ,പരമേശ്വരൻനായർ അരുവിപ്പാറ ബിജു,ഗോവിന്ദമംഗലം ബിനു എന്നിവർ സംസാരിച്ചു.