
വർക്കല: പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും ധീരതയോടെ നേരിട്ട് കുട്ടികൾക്ക് പ്രചോദനമായ കുമാരി അബിഗേൽ സാറാ റെജിക്കും സഹോദരൻ മാസ്റ്റർ ജോനാഥൻ റെജിക്കും അയിരൂർ എം.ജി.എം സ്കൂളിൽ സ്നേഹാദരവ് നൽകി. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ പുരസ്കാരം നൽകി.സ്കൂൾ ഹെഡ്ഗേൾ അനന്തലക്ഷ്മി സ്വാഗതവും ശ്രീപാദ് ഹരീഷ് നന്ദിയും പറഞ്ഞു.