
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കാൻ ഇലക്ഷൻ കമ്മിഷൻ വോട്ട് വണ്ടി പ്രചാരണം നടത്തും. നാളെ രാവിലെ 10 .30ന് കവടിയാർ വിവേകാന്ദ പാർക്കിൽ നടക്കുന്ന ചടങ്ങിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വോട്ടുവണ്ടിയുടെ സംസ്ഥാനതല പ്രചാരണം ഉദ്ഘാടനം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ട് വണ്ടിയെത്തും.