
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഫെബ്രുവരി 11ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ : 0471-2525300.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം : ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സമാനതസ്തികയിൽ ജോലി ചെയ്യുന്നവർക്ക് 31നകം അപേക്ഷിക്കാം. ശമ്പള സ്കെയിൽ: 55200 - 115300. അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരായിരിക്കണം. അവസാന തീയതി ഈമാസം 31.
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം: സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം ഐ. ടി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റോ പി.എച്ച്. ഡിയോ നേടിയവരായിരിക്കണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും hodsahitya@ssus.ac.in ഇ-മെയിലിൽ 22നകം അയയ്ക്കണം. വിവരങ്ങൾക്ക് www.ssus.ac.in.