ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദൈവാലയ തിരുനാളിന്റെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി ഇന്ന് നടക്കും. ഇന്ന് രാവിലെ 7ന് സമൂഹദിവ്യബലിയിൽ ഫാ.ബ്രൂണോ സേവ്യർ മുഖ്യകാർമ്മികനാവും,​9ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം,​11ന് ആഘോഷമായ സമൂഹദിവ്യബലിയിൽ പുതിയതുറ ഇടവക വികാരി ഡോ.ഗ്ലാഡിൻ അലക്സ് മുഖ്യകാർമ്മികനാവും,​ നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.ജോസഫ് രാജേഷ് വചനവിചിന്തനത്തിന് നേത്യത്വം നൽകും.വൈകിട്ട് 6.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ മോസ്റ്റ്.റവ.ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികനാവും.