തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 23ന് ആരംഭിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കാസർകോടുനിന്ന് ആരംഭിച്ച സൈക്കിൾ റാലി ഇന്ന് ഉച്ചയ്ക്ക് 1ന് ആറ്റിങ്ങലിൽ എത്തിച്ചേരും. തുടർന്ന് കഴക്കൂട്ടം, ടെക്നോപാർക്ക്, കോവളം വഴി വൈകിട്ട് 5.30ന് വിഴിഞ്ഞത്ത് എത്തും. നാളെ രാവിലെ 10ന് കിഴക്കേക്കോട്ടയിൽനിന്ന് തുടങ്ങുന്ന റാലി തമ്പാനൂർ, ബേക്കറി ജംഗ്ഷൻ, കവടിയാർ, കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയം വഴി ഉച്ചയ്ക്ക് 2.30ന് മാനവീയം വീഥിയിൽ സമാപിക്കും.