കള്ളിക്കാട്:കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു കർഷക തൊഴിലാളി യൂണിയൻ കള്ളിക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കള്ളിക്കാട് ഗോപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വാഴിച്ചൽ ഗോപൻ,കള്ളിക്കാട് ചന്ദ്രൻ,സി.ജനാർദ്ദനൻ,ഷിബുതോമസ്,ജി.ലാൽകൃഷ്ണൻ,കൃഷ്ണ പ്രശാന്ത് എന്നിവർ സംസാരിച്ചു.