a

കടയ്‌ക്കാവൂർ: അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനും സംഘമിത്ര ഫെെൻ ആർട്സ് സൊസെെറ്റിയും സംയുക്തമായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു.

കായിക്കര കുമാരനാശാൻ സ്‌മാരകത്തിൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി സ്‌കൂളുകളിൽ നിന്നെത്തിയ കുട്ടികൾ പങ്കെടുത്തു. കെ.എസ്.ഇ.ബി വിജിലൻസ് എസ്.പി. വി.കെ.പ്രശാന്തൻ ഉദ്ഘാടനം ചെയ്‌തു. അഞ്ചുതെങ്ങ് കോസ്റ്റൽ എെ.എസ്.എച്ച്.ഒ അജയകുമാർ.ജി അദ്ധ്യക്ഷത വഹിച്ചു.

സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബേർ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്ക് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ തീരപ്രദേശത്തെയും മറ്റ് വിവിധ സ്‌കൂളുകളിൽ നിന്നുമായി 200ഒാളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എെ രാഹുൽ ആർ.ആർ നന്ദി പറഞ്ഞു.