താന്നിമൂട്: താന്നിമൂട് ശ്രീ ദേവീ ക്ഷേത്രത്തിലെ മകയിരം മഹോത്സവം ഇന്ന് കൊടിയേറി 28ന് ഗുരുസിയോടുകൂടി സമാപിക്കും. ഇന്ന് രാവിലെ 5.30ന് ദീപാരാധന,6ന് ഗണപതിഹോമം,7.35ന് കലശപൂജ,11ന് മേൽ 11.30നകം തൃക്കൊടിയേറ്റ്,12ന് സമൂഹസദ്യ, ഭഗവതി സേവ, 8ന് ഡാൻസ്. നാളെ രാവിലെ പതിവ് പൂജകൾക്കുപുറമേ വൈകിട്ട് അലങ്കാര ദീപാരാധന,7ന് ഭഗവതിസേവ,പുഷ്പാഭിഷേകം,7.30ന് സായാഹ്‌ന ഭക്ഷണം,7.45ന് ഭക്തിഗാനമേള.
24ന് രാവിലെ പതിവ് പൂജകൾക്കുപുറമേ ഉച്ചയ്ക്ക് സമൂഹസദ്യ,5.30ന് ജീവകാരുണ്യ സഹായവിതരണ മഹാസമ്മേളനം ക്ഷേത്ര പ്രസിഡന്റ് ബി.ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സാസഹായം നൽകുന്നു. 7ന് ഭഗവതിസേവ, 7.30ന് കരോക്കെ ഗാനമേള.
25ന് രാവിലെ വൈകിട്ട് 5.15ന് ഐശ്വര്യപൂജ, 6.30ന് സഹസ്രദീപക്കാഴ്ച, 7ന് ഭഗവതിസേവ, സായാഹ്‌നഭക്ഷണം. 26ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് ഭഗവതിസേവ, 7.30ന് സായാഹ്‌നഭക്ഷണം, 8ന് ഫ്യൂഷൻ ശിങ്കാരി യുദ്ധം. 27ന് രാവിലെ നാഗരൂട്ട്, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 7ന് ഭഗവതിസേവ, 9.30ന് കോമഡി മെഗാഷോ. 28ന് രാവിലെ 9ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, വൈകിട്ട് 3.30ന് കുംഭം എഴുന്നെള്ളിപ്പ് ഘോഷയാത്ര, 6ന് ഗാനമേള, 7ന് ഭഗവതിസേവ, രാത്രി 10,30ന് കുംഭാഭിഷേകത്തോടുകൂടി അത്താഴപൂജ, തുടർന്ന് കൊടിയിറക്കൽ, പൂപ്പട, ഗുരുസി.