വിതുര: എ.എ.റഹീം എം.പിയുടെ പ്രാദേശിക വികസഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറയിൽ നിർമ്മിക്കുന്ന അങ്കണവാടി,ടെയിലറിംഗ് യൂണിറ്റ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10ന് എ.എ.റഹീം നിർവഹിക്കും.

ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, ജില്ലാപഞ്ചായത്തംഗം എ.മിനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ലിജുകുമാർ,അനുതോമസ്,തോട്ടുമുക്ക്അൻസർ, ചെട്ടിയാംപാറ വാർഡ് മെമ്പർ എച്ച്.പ്രതാപൻ,ചായംസുധാകരൻ,ആർ.ശോഭനകുമാരി,എസ്.ബിനിതമോൾ,ജെ.അശോകൻ,സന്ധ്യ, റെജി,ഷെമിഷംനാദ്,ഫസീല,എൻ.എസ്.ഹാഷിം,എൻ.ഗോപാലകൃഷ്ണൻ,എസ്.എസ്.പ്രേംകുമാർ,മലയടി പുഷ്പാംഗദൻ എന്നിവർ പങ്കെടുക്കും.