ss

മോഹൻലാൽ നായകനായി വി.എം. വിനു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബാലേട്ടൻ. ബാലേട്ടൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച ചിത്രത്തിൽ മക്കളായി അഭിനയിച്ച ഗോപികയും കീർത്തനയും യഥാർത്ഥ ജീവിതത്തിലും സഹോദരിമാരായിരുന്നു. ഗോപിക ഇപ്പോൾ സാന്ത്വനം സീരിയലിൽ അഞ്ജലി എന്ന കഥാപാത്രമായി തിളങ്ങികൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രിയ താരമാണ്.

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയാണ് ഗോപികയുടെ ഭാവി വരൻ. ജനുവരി 28 നാണ് ഇരുവരുടെയും വിവാഹം.

എന്നാൽ വിവാഹത്തിന് മുന്നോടിയായി ഗോവിന്ദ് പത്മസൂര്യ ഗോപികയ്ക്കും കുടുംബത്തിനും വലിയ സർപ്രൈസ് നൽകിയിരിക്കുകയാണ്. മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ വേണ്ടി സർപ്രൈസ് ആയി ഗോപികയെയും കടുംബത്തെയും കൂട്ടുന്ന വീഡിയോ ഏറെ ശ്രദ്ധ നേടുന്നു. വർഷങ്ങൾക്കുശേഷം ബാലേട്ടന്റെ മക്കൾ അദ്ദേഹവുമായി വീണ്ടും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം വൈറലാണ്. ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ഒരുമിച്ച് മോഹൻലാലിന് ഒപ്പം നിൽക്കുന്ന ചിത്രവുമുണ്ട്.ഗോപിക ബാലേട്ടനിൽ അഭിനയിക്കുന്നതിനുമുൻപ് ശിവം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഗോപികയുടെ വിവാഹ നിശ്ചയം നടന്നത്.