photo

തിരുവനന്തപുരം: കോൺഗ്രസ് -എസിന്റെ പോഷകസംഘടനകളായ കർഷക കോൺഗ്രസ്,മഹിളാ കോൺഗ്രസ്​, യൂത്ത് കോൺഗ്രസ്,ഐ.എൻ.എൽ.സി തുടങ്ങിയവയുടെ സംയുക്തയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് അനിൽ ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുട്ടട ആർ.ബിന്ദു അദ്ധ്യക്ഷയായിരുന്നു. പി.പ്രസന്നകുമാർ സ്വാഗതം ആശംസിച്ചു. ഒറ്റശേഖരമംഗലം പുഷ്പൻ, കരകുളം മധു, ഷിബു രാമാനുജൻ, ചെഞ്ചേരി സജു, അഞ്ചു വന്നി മോഹനൻ, മുരുകേശനാശാരി, കാസിംബാവ, ബ്ലോക്ക് പ്രസിഡന്റുമാരായ ബാലചന്ദ്രൻ നായർ, ഡി.ആർ.വിനോദ്, വട്ടിയൂർക്കാവ് ഗോപകുമാർ, നെടുമങ്ങാട് സുരേഷ്, ജഗദീശൻ, അംബിക, സുജ കല, ഡാറ്റാ ടെക് ഷിബു, ശാന്തിവിള പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.