ss

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച താരമാണ് അന്ന രേഷ്മ രാജൻ. വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയ ചിത്രങ്ങളിലും അന്ന തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം അന്ന നായികയായ സിനിമകൾ റിലീസ് ചെയ്തില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഉദ്ഘാടന വീഡിയോകളിലൂടെ നിറഞ്ഞുനിൽക്കുന്ന താരമായി അന്ന മാറി. നാടൻ വേഷങ്ങളിലാണ് അന്ന കൂടുതലായി വരാറുള്ളതെങ്കിലും ഉദ്ഘാടനങ്ങൾക്ക് ഗ്ളാമറസ് ലുക്കിലാണ് . ഇടപ്പള്ളിയിൽ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്. ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുമെന്ന് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ അന്നയ്ക്ക് ഏറെ ആരാധകരാണ്.