പാലോട്: വാമനപുരം മണ്ഡലത്തിൽ തീരെ പിന്നാക്കാവസ്ഥയിലുള്ളതും ധാരാളം കുടുബങ്ങൾ താമസിക്കുന്നതുമായ പെരിങ്ങമ്മല കൊന്നമൂട് കോളനിയെ അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകി.

എം.എൽ.എയുടെ ശുപാർശ അംഗീകരിച്ചാണ് പട്ടികവർഗ വികസന വകുപ്പ് ഉത്തരവിറക്കിയത്. കോളനിയുടെ അടിസ്ഥാന സൗകര്യങ്ങൾ,വീടുകളുടെ മെയിന്റനൻസ്,റോഡ് നവീകരണം,കുടിവെള്ളം,ലൈറ്റുകൾ,ഫെൻസിംഗ് ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളനി ഊരുകൂട്ടം ഉടൻ വിളിച്ചുചേർത്ത് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.