general

ബാലരാമപുരം: നേമം ഗവ.യു.പി.എസിലെ സചിത്ര ഡയറിയുടെ പ്രകാശനം സമഗ്രശിക്ഷ കേരള ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എസ്.ജി. അനീഷ് നിർവഹിച്ചു.
കഴിഞ്ഞ അവധിക്കാല അദ്ധ്യാപക സംഗമത്തിലാണ് സചിത്ര ഡയറി തയ്യാറാക്കുന്ന രീതിശാസ്ത്രം അദ്ധ്യാപകരെ പരിചയപ്പെടുത്തിയത്. കുട്ടികളെഴുതിയ ഡയറിത്താളുകൾ അതേപടി സ്‌കാൻ ചെയ്തും അച്ചടിച്ചുമാണ് ഡയറിയുടെ രൂപകല്പന.
എസ്.എം.സി ചെയർമാൻ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.എസ്.രജീഷ്, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ, അദ്ധ്യാപകരായ എസ്.ബിന്ദു, ബെൻറാണി, പി.എസ്.ഗീത, വി.ഷീബ, ജിജി എന്നിവരുടെ നേതൃത്വത്തിലാണ് ഡയറി രൂപകല്പന ചെയ്‌തത്. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ നന്ദിയും പറഞ്ഞു.