
നിലമ്പൂർ: നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ചെറളക്കോടൻ അഫ്സലിനെ കാപ്പ ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ആർ.വിനോദാണ് നടപടി സ്വീകരിച്ചത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരേയും വിദ്യാർത്ഥികളെയും കാരിയറാക്കി കേരളത്തിലേക്ക് എം.ഡി.എം.എ പോലുള്ള രാസ ലഹരികൾ കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു അഫ്സൽ.
എം.ഡി.എംഎയും കഞ്ചാവും കടത്തിയതിന് എക്‌സൈസിലും പൊലീസിലും നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. എം.ഡി.എംഎ കൈവശം വെച്ചതിന് നേരത്തെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷം ഈയിടെയാണ് പുറത്തിറങ്ങിയത്.
ങഉങഅ, കഞ്ചാവ് കടത്തിയതിന് എക്‌സൈസിലും, പോലീസിലും നിരവധി കേസ്സുകൾ നിലവിലുണ്ട്. ങഉങഅ കൈവശം വെച്ചതിന് കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി 5 മാസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. എസ്.ഐ.ശശികുമാറിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.