
തിരുവനന്തപുരം: അയോദ്ധ്യ പ്രതിഷ്ഠാചടങ്ങുകൾ തിരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബി.ജെ.പി തന്ത്രമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. പുരോഹിതരല്ല ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയാണ്. അതിൽ രാഷ്ട്രീയാർത്ഥം കാണണം. പുരോഹിതന്മാരാണ് ക്ഷേത്രം സമർപ്പിക്കേണ്ടത്. പ്രധാനമന്ത്രി പുരോഹിതനല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങിൽ പാർട്ടി സാന്നിദ്ധ്യം വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കും. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. കോൺഗ്രസ് നിലപാടിനെക്കുറിച്ച് ആരും വിമർശനം ഉന്നയിച്ചതായി കേട്ടില്ലെന്നും തരൂർ പറഞ്ഞു.