തിരുവനന്തപുരം: പേയാട് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'അതാണ് ശാസ്ത്രം ' എന്ന വിഷയത്തിൽ പ്രഭാഷണവും ശാസ്ത്ര പരീക്ഷണ പ്രദർശനവും നടന്നു. സൊസൈറ്റി രക്ഷാധികാരി പച്ചവെള്ളം ഒഴിച്ച മൺചെരാത് തെളിച്ച് ഉദ്‌ഘാടനം ചെയ്‌തു.
വേണു തോട്ടുംകര മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് തമലം വിജയന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എൽ.ഹരിറാം, ട്രഷറർ അരവിന്ദാക്ഷൻ നായർ,സ്ഥാപക സെക്രട്ടറി വിളപ്പിൽ സോമൻ, ജോയിന്റ് സെക്രട്ടറി ജയകുമാർ, രക്ഷാധികാരി മാനുവൽ നേശൻ, വൈസ് പ്രസിഡന്റ് പ്രേമചന്ദ്രൻ നായർ, ജനാർദ്ദനൻ, സ്റ്റാൻലി, സന്ദീപ്, ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.