തിരുവനന്തപുരം: കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ റിപ്പോർട്ടും ട്രഷറർ റാഫി മുദാക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മടവൂർ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജി. സുഗുണൻ, സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സദാശിവൻ നായർ, ശിവദാസ് പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു. ആനത്തലവട്ടം ആനന്ദനെക്കുറിച്ച് വിക്രമക്കുറുപ്പ് എഴുതിയ കവിത കൺവെൻഷനിൽ അവതരിപ്പിച്ചു. ഭാരവാഹികളായി അഡ്വ. ബി. സത്യൻ (പ്രസിഡന്റ്), അഴീക്കോടൻ ചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ് ), അനിൽ ആറ്റിങ്ങൽ (ജനറൽ സെക്രട്ടറി), ആർ. സദാശിവൻ നായർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.