1

നെയ്യാറ്റിൻകര: മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന എൻ.സുന്ദരൻ നാടാരുടെ 17-ാമത് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എൻ.സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ ചികിത്സാ സഹായ വിതരണം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ബി.ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും കെൽപാം ചെയർമാനുമായ എസ്.സുരേഷ് കുമാർ, വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി, നേതാക്കന്മായ ടി.ശ്രീകുമാർ, ജോസ് ഫ്രാങ്ക്ലിൻ, കെ.കെ.ഷിബു, മഞ്ചത്തല സുരേഷ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു മരുതത്തൂർ, പാറശാല വിജയൻ,എൻ.എസ്.അജയൻ, തിരുമംഗലം സന്തോഷ്, തിരുപുറം സോമശേഖരൻ നായർ, കൊണ്ണിയൂർ സനൽകുമാർ, കെ.കെ.ശ്രീകുമാർ,മര്യാപുരം ജഗദീശൻ എന്നിവർ സംസാരിച്ചു.

പുഷ്പാർച്ചനയ്‌ക്കും അനുസ്മരണ സമ്മേളനത്തിനും ക്യാപ്പിറ്റൽ വിജയൻ, വി.സുദേവൻ, എ.ബി.സജു, വിശ്വനാഥൻ, എസ്.കെ.അരുൺ, പാച്ചല്ലൂർ അസ്ഹർ എന്നിവർ നേതൃത്വം നൽകി.