തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നവീകരിച്ച വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി. ടെക്നോപാർക്ക് സി.ഇ.ഒ കേണൽ (റിട്ട.) സഞ്ജീവ് നായർ പ്രകാശനം ചെയ്തു.

രൂപകല്പനയിലും ഭാഷയിലും അവതരണത്തിലും നിരവധി പുതുമകളോടെയാണ് വെബ്സൈറ്റ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളുള്ള ആപ്പ് വഴി കണ്ടന്റ് മാനേജ്മെന്റിനു പുറമെ ജോലി അന്വേഷണം, കമ്പനി തിരയൽ, പരിപാടികൾ അറിയൽ തുടങ്ങിയവയും ചെയ്യാം.

കേരള ഐ.ടി പാർക്ക്സ് സി.എം.ഒ മഞ്ജിത് ചെറിയാൻ, ടെക്നോപാർക്ക് സി.എഫ്.ഒ എൽ. ജയന്തി, പ്രൊജക്ട്സ് ജനറൽ മാനേജർ മാധവൻ പ്രവീൺ, കസ്റ്റമർ റിലേഷൻഷിപ്പ് എ.ജി.എം വസന്ത് വരദ തുടങ്ങിയവർ പങ്കെടുത്തു.