on

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്.

50,000 രൂപയും ദേവീരൂപം പതിച്ച സ്വർണലോക്കറ്റും ഫലകവും അടങ്ങുന്ന പുരസ്കാരം ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി 17ന് വൈകിട്ട് 6ന് നൽകും. ആ വേദിയിൽ നടി അനുശ്രീ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. 2011 മുതലാണ് അംബാ പുരസ്കാരം ഏർപ്പെടുത്തിയത്. പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഓണക്കൂർ പറഞ്ഞു.