തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഇന്ന് ജില്ലയിലെമ്പാടും രാമമന്ത്രമുയരും. വീടുകളിൽ രാമജ്യോതി തെളിക്കും.

ആശ്രമങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടെ 800 കേന്ദ്രങ്ങളിൽ തത്സമയ സംപ്രേഷണം ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭക്തർ ഒരുമിച്ചുകൂടി 108 തവണ സമൂഹ മന്ത്രജപം നടത്തും. അമ്മമാരുടെ നേതൃത്വത്തിൽ ഭജന,താരകമന്ത്രജപം,നാരായണീയ പാരായണം എന്നിവ നടക്കും. ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പ്രഭാഷണം,സന്ധ്യാ ദീപക്കാഴ്ച,പ്രത്യേക ദീപാരാധന എന്നിവ നടത്തും. കർസേവകരെ ആദരിക്കും.

പദ്മനാഭ സ്വാമിക്ഷേത്രം,കരിക്കകം ചാമുണ്ഡേശ്വരിക്ഷേത്രം,ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം,രമാദേവി മന്ദിരം വഴുതക്കാട്,ആറ്റുകാൽ അംബിക ഓഡിറ്റോറിയം,ഇളംകുളം മഹാദേവക്ഷേത്രം,തിരുമല ആനന്ദാശ്രമം, മണികണ്ഠേശ്വരം ശ്രീമഹാദേവക്ഷേത്രം,വട്ടിയൂർക്കാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രം,തിരുമല പാറക്കോവിൽ,കുണ്ടമൺ ഭാഗം ദേവിക്ഷേത്രം,ശാസ്തമംഗലം കുമാരാരാമ ക്ഷേത്രം,പാച്ചല്ലൂർ തൂക്കമുടിപ്പുര,കൈമനം അമൃത ആശ്രമം,മീത്തിൽ ഭഗവതിക്ഷേത്രം,ചേങ്കോട്ടകോണം ആശ്രമം,പൂന്തുറ പുളിമൂട് ക്ഷേത്രം,പഴഞ്ചിറ ദേവീക്ഷേത്രം എന്നിവിടങ്ങളിലെല്ലാം രാമായണപാരായണം ഉൾപ്പെടെ പ്രത്യേക പരിപാടികളും പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ പ്രദർശനവും ഉണ്ടാകുമെന്ന് ആർ.എസ്.എസ് തിരുവനന്തപുരം വിഭാഗ് സംയോജക് അറിയിച്ചു.