കോവളം : ആവാടുതുറ കുറുങ്കല്ലിൽ കെ. വാസുദേവപണിക്കർ - എച്ച്. ഹൈമാവതി സ്മാരക ട്രസ്റ്റിന്റെ 27-ാമത് വാർഷികാഘോഷവും കുടുംബസംഗമവും ട്രസ്റ്റ് രക്ഷാധികാരി പേരൂർക്കട വി. സ്വർണമ്മ ഉദ്ഘാടനം ചെയ്തു. നെടുമം ഭദ്രാലയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് വി. വിജയൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. വീരഭദ്രൻ സ്വാഗതവും സെക്രട്ടറി ടി. സുധീന്ദ്രൻ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.വീരഭദ്രൻ, ലയൺ കോവളം മോഹനൻ എന്നിവരെ ട്രസ്റ്റ് പ്രസിഡന്റ് അനുമോദിച്ചു.

യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ഗിരിജാമോഹനൻ, സുമിത്ത്, സുനിതാ മോഹൻ, സതി നരേന്ദ്രൻ, പ്രസന്ന സദാശിവൻ,സുധാ സുധാകരൻ,സന്തോഷ് കുമാർ, വിജികുമാർ ദർശൻ നഗർ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റിന്റെ പുതിയ സെക്രട്ടറിയായി കുറുങ്കല്ലിൽ എസ്.വിശാഖിനെ തെരഞ്ഞെടുത്തു. വാർഷികത്തോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.