
വിതുര:പുണ്യപുരാതനവും,പ്രശസ്തവുമായ ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക നേർച്ചതൂക്കമഹോത്സവത്തിന്റെ ഭാഗമായുള്ള ചായത്തമ്മയ്ക്ക് പൊങ്കാലഅർപ്പണം ഇന്ന് രാവിലെ 9.30ന് നടക്കും.ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണൻ പോറ്റി,മേൽശാന്തി എസ്.ശംഭപോറ്റി,ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ,വൈസ് പ്രസിഡന്റ് ജി.ഗിരീശൻനായർ,ജോയിന്റ് സെക്രട്ടറി പി.ഭുവനേന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകും.പൊങ്കാല അർപ്പിക്കുന്ന ഭക്തർക്ക് ക്ഷേത്രകമ്മിറ്റിയടേയും കേരളകൗമുദിയടെയും നേതൃത്വത്തിൽപുറത്തിറക്കിയ സപ്ലിമെന്റ് വിതരണം നടത്തും.ഉൽസവത്തിന്റെഭാഗമായിനടന്നസാംസ്‌കാരികസമ്മേളനത്തിൽകേരളകൗമുദി വിതുരലേഖകൻ കെ.മണിലാലിനെ ഫലകവും,പൊന്നാടയുംഅണിയിച്ച് ആദരിച്ചു. പി.വിജയൻനായർ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ,തിരുവിതാംകൂർദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,നടൻകൊല്ലംതുളസി,പങ്കജകസ്തൂരിമാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രൻനായർ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ്,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ചായംവാർഡ് മെമ്പർ ശോഭനകുമാരി,ഗണപതിയാംകോട് വാർഡ് മെമ്പർ തങ്കമണി,പി.ബിജുകുമാർ എന്നിവർപങ്കെടുത്തു. എട്ടാംഉൽസവദിനമായഇന്ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് വണ്ടിഓട്ടം,ഉരുൾ,വലിയഉരുൾ,രാത്രി താലപ്പൊലി,കരാക്കേ ഗാനമേള,മ്യൂസിക്കൽ ഡാൻസ് എന്നിവയുണ്ടാകും. 24ന് വൈകിട്ട് നടക്കുന്ന ഭക്തിനിർഭരവും,വർണാഭവുമായഓട്ടംഘോഷയാത്രയോടെ ഉത്സവംകൊടിയിറങ്ങും.