കല്ലമ്പലം: കേരള സവീസ് പെൻഷണഴ്സ് യൂണിയൻ കരവാരം യൂണിറ്റ് വാർഷിക സമ്മേളനം ബ്ലോക്ക് സെക്രട്ടറി കെ.എം മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ത്രിപുര മുൻ എം.എൽ.എ അമിതാഭ ദത്ത മുഖ്യാതിഥിയായി. യൂണിറ്റ് സെക്രട്ടറി ഡോ.ആർ പ്രകാശൻ റിപ്പോർട്ടും ട്രഷറർ കെ.ടി രാജൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ആർ.ശ്രീധരൻ നായർ, വിജയരത്നകുറുപ്പ്, എസ്.അജിതൻ, ശ്രീനിവാസൻ, പ്രേമദാസ്, എൻ.സുധർമ്മ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൻ.രാമചന്ദ്രൻ നായർ (പ്രസിഡന്റ്), പ്രൊഫ.ഡോ.ആർ.പ്രകാശൻ (സെക്രട്ടറി), കെ.ടി രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.