നെടുമങ്ങാട് : പുരോഗമന കലാസാഹിത്യ സംഘം മുഖപത്രമായ സാഹിത്യ സംഘം മാസികയുടെ നെടുമങ്ങാട് മേഖല പ്രചരണോദ്ഘാടനം കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും നോവലിസ്റ്റുമായ വി.ഷിനിലാലിന് മാസിക കൈമാറി പു.ക.സ ജില്ല സെക്രട്ടറി രാഹുൽ നിർവഹിച്ചു.ജില്ല ജോയിന്റ് സെക്രട്ടറി കരകുളം ദീപു, മേഖല പ്രസിഡന്റ് ജെ.ഷാജികുമാർ,കെ.സിയാദ്.ജി.എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.