
ബാഹുബലി, ആർ.ആർ.ആർ എന്നീ ചിത്രങ്ങളിലൂടെ ലോക സിനിമയിൽ ഇടം നേടിയ സംവിധായകൻ എസ്.എസ്. രാജമൗലി ഇനി കാമറയുടെ മുൻപിലും. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ രാജമൗലി എത്തുന്നു. വേദ വ്യാസ് എന്ന കഥാപാത്രത്തെയാണ് രാജമൗലി അവതരിപ്പിക്കുന്നത്. പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. കമൽഹാസൻ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ എന്നിവരും താര നിരയിലുണ്ട്. ചിത്രത്തിന്റെ വി.എഫ് എക്സ് ജോലികൾ പുരോഗമിക്കുകയാണ്. നാഗ് അശ്വിൻ തന്നെ രചന നിർവഹിക്കുന്ന ചിത്രം വൈജയന്തി മുവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് നിർമ്മാണം. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. മേയിൽ ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.