തിരുവനന്തപുരം:വെള്ളറട ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നാളെ വെള്ളറട - ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ചെയർമാൻ ആർ. ജയകുമാരൻനായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 11ന് കർഷക സമ്മേളനം സി.കെ.രവീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.കമ്പനി ഉദ്‌ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നബാർഡ് ചീഫ് ജനറൽ മാനേജർ ജി. ഗോപകുമാരൻ നായർ നിർവഹിക്കും.എം.ഡി ടി.വേലപ്പൻനായർ,സി.ഇ.ഒ മുഹമ്മദ് അഫ്സൽ, എൻ.ആർ.ലളിതകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.