തിരുവനന്തപുരം: മുൻ പ്രവേശന പരീക്ഷാ കമ്മിഷണറും തൊഴിൽ-വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന പത്തനംതിട്ട കലഞ്ഞൂർ ചിലമ്പത്തറയിൽ സി.കെ.വിശ്വനാഥന് (74)അന്ത്യാഞ്ജലി. ഞായറാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജഗതിയിലെ മില്ലെനിയം അപ്പാർട്ട്മെന്റ്സിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി.

2011-13 കാലയളവിൽ മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: റിട്ട.പ്രൊഫ. കെ.പി.വിജയകുമാരി (കേരള സർവകലാശാല). മകൻ: അഡ്വ.പ്രതീക് വിശ്വനാഥൻ (ഹൈക്കോടതി). മരുമകൾ: ഡോ.ആർ.പാർവതി (മെഡിക്കൽ ഓഫീസർ, നെട്ടൂർ).