
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് (വിമുക്തഭടന്മാർ മാത്രം) - രണ്ടാം എൻ.സി.എ എസ്.സി.സി.സി (കാറ്റഗറി നമ്പർ 052/2023), പത്തനംതിട്ട ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 - ഒന്നാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 647/2022), കോഴിക്കോട് ജില്ലയിൽ ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 649/2022), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്-2 - അഞ്ചാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 72/2023), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ) (കാറ്റഗറി നമ്പർ 97/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
അഭിമുഖം നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രോസ്‌തോഡോന്റിക്സ് - രണ്ടാം എൻ.സി.എ എസ്.സി.സി.സി (കാറ്റഗറി നമ്പർ 452/2023) തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 87/2023), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 88/2023), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ്-2 ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 257/2022), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് നാലാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 207/2023) അഞ്ചാം എൻ.സി.എ. എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 209/2023), ആർക്കിയോളജി വകുപ്പിൽ എസ്‌കവേഷൻ അസിസ്റ്റന്റ് - സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 505/2022) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
എൽ.ഡി.ക്ളാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്
അപേക്ഷകളിൽ ലക്ഷങ്ങളുടെ കുറവ്
സുജിലാൽ.കെ.എസ്
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാലും നിയമനം ഉറപ്പില്ലെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എൽ.ഡി. ക്ളാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം കുറഞ്ഞു. എൽ. ഡി. ക്ളാർക്ക്തസ്തികയിൽ ഇക്കുറി 4,62,892 അപേക്ഷകൾ കുറഞ്ഞു. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ 2,21,844 അപേക്ഷകളും കുറഞ്ഞു.
അപേക്ഷ ക്ഷണിക്കുന്നതിൽ നാലുവർഷത്തെ ഇടവേളയുണ്ടായതിനാൽ
കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ അപേക്ഷകരെയാണ് പി.എസ്.സി പ്രതീക്ഷിച്ചത്.
എൽ.ഡി.ക്ലാർക്കാകാൻ 12,95,446 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 2019 ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്. 1,74,344 പേരുണ്ട്.രണ്ടാം സ്ഥാനം മലപ്പുറത്താണ്. 1,41,559 പേരാണ് അപേക്ഷിച്ചത്. 40,267 പേർ അപേക്ഷിച്ചവയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്ക് മൊത്തം4,76,953 അപേക്ഷകരുണ്ട്. കഴിഞ്ഞ തവണ 6,98,797 അപേക്ഷകൾ ലഭിച്ചിരുന്നു. 2019 ലെ വിജ്ഞാപനത്തിനും അതിന് മുമ്പുള്ളതിൽ നിന്ന് 1.55 ലക്ഷം അപേക്ഷകൾ കുറവായിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ് . 72,617 പേരുണ്ട്.
15, 817 പേർ അപേക്ഷിച്ച ഇടുക്കിയിലാണ്ഏറ്റവും കുറവ്.