
15ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്, എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷ 23ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം കോം (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.വി.എ (ആർട്ട് ഹിസ്റ്ററി), മൂന്ന്, നാല് സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ , ബി.എ. ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ് ഡബിൾ മെയിൻ കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ മുതൽ ആറാം സെമസ്റ്റർ വരെയുള്ള പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 23 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ അഞ്ച്) സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് വൈവവോസി 29 ന് കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ നടത്തും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷയുടെ ഡിസർട്ടേഷൻ വൈവവോസി, കോംപ്രിഹെൻസീവ് വൈവവോസി ഫെബ്രുവരി 5 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്സി പരീക്ഷയുടെ മാത്തമാറ്റിക്സ് കോർ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 7 മുതൽ ആരംഭിക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
ബി.എ കന്നഡ അസൈൻമെന്റ്
രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ കന്നഡ ഇന്റേണൽ ഇവാല്വേഷൻ അസൈന്മെന്റ് ഫെബ്രുവരി ആറിന് വൈകിട്ട് നാല് മണിക്കകം സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. അസൈന്മെന്റ് ചോദ്യങ്ങളും മാർഗനിർദ്ദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റ് സമർപ്പിക്കുന്നവർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം.
പുനർ മൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.കോം/ ബി.ബി.എ/ ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ. മാർക്കിൽ മാറ്റംവന്ന വിദ്യാർത്ഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിനോടൊപ്പം അപേക്ഷ സമർപ്പിക്കണം.
പ്രായോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ) പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്ന്, അഞ്ച് തീയതികളിലായി കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് വീണ, മ്യൂസിക് വയലിൻ (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017-22 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (ബി.എ, ബി.കോം മോഡൽ 1,2,3), (ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.ടി.എസ്. ബിഎഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ) മോഡൽ 3, ബി.എസ്.സി (2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്മെന്റും മേഴ്സി ചാൻസും ആഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റ ആനലിറ്റിക്സ്), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി), എം.എസ് സി ഡാറ്റാ അനലിറ്റിക്സ് (2022 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി ഡാറ്റാ അനലിറ്റിക്സ് (2022 അഡ്മിഷൻ റഗുലർ ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.