തിരുവനന്തപുരം : ഡോ.പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ.പി.പല്‌പുവിന്റെ 74-ാം ചരമവാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും 25 ന് രാവിലെ 10.30 ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. കേരളകൗമുദി ഡയറക്‌ടർ ശൈലജാ രവി അദ്ധ്യക്ഷയാകുന്ന അനുസ്‌രണ സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്യും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ.മനോജൻ നിർവഹിക്കും. ടി.ശരത് ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഡോ.പി. ചന്ദ്രമോഹൻ ( കണ്ണൂർ സർവകലാശാല മുൻ വി.സി)​ ,​ ഡോ.വി.കെ ജയകുമാർ (ശബരിഗിരി ഗ്രൂപ്പ് )​,​ അഡ്വ.ദീപക്,​ ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സാംബശിവൻ,​ കൗൺസിലർ സി.എസ്. സുജാദേവി,​ മുൻ കൗൺസിലർ ഡി.അനിൽകുമാർ എന്നിവർ സംസാരിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ. സുഗതൻ നന്ദിയും പറയും.

സമ്മേളനത്തിന്റെ ഭാഗമായി പല്പു ഫൗണ്ടേഷനും ഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.