പള്ളിക്കൽ: പഞ്ചായത്തിലെ മൂതല, ഈരാറ്റിൽ മേഖലയിൽ യാത്രാ ദുരിതമെന്ന് പരക്കെ പരാതി. വർഷങ്ങളായി സർവീസ്‌ നടത്തിയിരുന്ന സ്വകാര്യ ബസിന്റെ പെർമിറ്റ് അധികൃതർ പുതുക്കി നൽകാത്തതാണിതിന് കാരണം. വിദ്യാർഥികളും തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ ഏക ആശ്രയമായിരുന്ന ബസ് സർവീസ്‌ നിലച്ചതോടെ 5 കിലോമീറ്ററോളം മറ്റ്‌ വാഹനങ്ങളെ ആശ്രയിച്ചും നടന്നുമാണ് ഈ നാട്ടുകാർ പള്ളിക്കലിൽ എത്തുന്നത്. പെർമിറ്റ് പുതുക്കുന്നതിനായി ബസ് ഉടമ കോടതി വിധി ഉൾപ്പെടെ ഹാജരാക്കിയിട്ടും അധികാരികൾ പെർമിറ്റ്‌ നിഷേധിക്കുന്നതായി ആരോപണമുണ്ട്. യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസെങ്കിലും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.