
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെന്നൈയിലെത്തി. ഇന്ന് തമിഴ്നാട് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ ചെന്നൈ ഐ.സി.ടി ഗ്രാന്റ് ചോള ഹോട്ടലിൽ നടക്കുന്ന കോൺക്ലേവ് ഉദ്ഘാടനം ചെയ്തശേഷം കോയമ്പത്തൂരിലേക്ക് പോവും. അവിടെ ചിന്മയ മിഷന്റെ ഗീതാജ്ഞാന യജ്ഞത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് നാലിന് പാലക്കാട്ടെത്തും. അവിടെ നിന്ന് രാത്രി 8.55നുള്ള അമൃത എക്സ്‌പ്രസിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലിന് തിരുവനന്തപുരത്ത് എത്തും. അന്നുരാവിലെ 9ന് ഗവർണർക്ക് നിയമസഭയിൽ നയപ്രഖ്യാപനം നടത്താനുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് പാലക്കാട് നിന്ന് കാർ യാത്ര ഒഴിവാക്കി ഗവർണർ ട്രെയിനിൽ സഞ്ചരിക്കുന്നത്.