
ആര്യനാട്:അരുവിക്കര മണ്ഡലത്തിൽ എ.എ.റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയും.വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമ്മാണോദ്ഘാടനം എ. എ.റഹീം എം.പി നിർവഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജെ.സുരേഷ്,വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.