
ചിറയിൻകീഴ്: ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിലെ ഓർമ്മകൾ പ്രേംനസീർ, ഭരത് ഗോപി സ്മൃതി സായാഹ്നം 2024 സംഘടിപ്പിച്ചു. പ്രേംനസീർ,ഭരത് ഗോപി,പ്രൊഫ.ജി.ശങ്കരപ്പിള്ള,പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നീ കലാകാരന്മാരെ ചടങ്ങിൽ അനുസ്മരിച്ചു. വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ,സിനിമ താരം കോട്ടയം രമേശ്,കരവാരം രാമചന്ദ്രൻ,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,വി.ബേബി,മോനി ശാർക്കര,മനുമോൻ,അൻസിൽ അൻസാരി,സെക്രട്ടി.രാജേഷ് ബി.എസ്,ജി.സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.