കുറ്റിച്ചൽ:കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിന്റെ സഹകരണത്തോടെ കോട്ടൂർ നമസ്തേ ട്രൈബൽ ഹോസ്റ്റലിൽ തുളസീവനം പദ്ധതിക്ക് തുടക്കം കുറിച്ചു.വിവിധങ്ങളായ 30ൽ പരം തുളസി ചെടികൾ ശേഖരിച്ചാണ് ഹോസ്റ്റൽ അങ്കണത്തിൽ തുളസീവനം തീർത്തത്.ശില്പിയും ചിത്രകല അദ്ധ്യാപകനുമായ ഷമ്മി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ജോയ്മോൻ,അദ്ധ്യാപകൻ പ്രശാന്ത്,വി.എസ്.ജയകുമാർ,സിന്ധു എന്നിവർ പങ്കെടുത്തു.